ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്


ചെന്നൈ: തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തമിഴ്നാട് തീരങ്ങളിലും കമോറിൻ മേഖലയിലുമാണ് കാറ്റ് വീശുകയെന്നാണ് സൂചന. ഇവിടങ്ങളിൽ വടക്ക് −കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.

You might also like

Most Viewed