16 കാ­രിയുടെ­ ക്രൂ­ര കൊ­ലപാതകം: ദു­രഭി­മാ­ന കൊ­ലയെ­ന്ന് സംശയം: മാ­താ­പി­താ­ക്കളും ഒരു­ ബന്ധു­വും അറസ്റ്റി­ൽ


പാട്ന: ബീഹാറിലെ ഗയയിൽ 16 കാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടെന്ന മാതപിതാക്കളുടെ ആരോപണം ദുരഭിമാന കൊലയെന്ന് സംശയം. കുടുംബാംഗങ്ങൾ‍ തന്നെയാണോ ഇതിന് പിന്നിലെന്ന സംശയത്തെ തുടർ‍ന്ന് മാതാപിതാക്കളും ഒരു ബന്ധുവും അറസ്റ്റിലായി. 16 കാരിയായ അഞ്ജന എന്ന പെൺ‍കുട്ടി അതിക്രുരമായി കൊല്ലപ്പെട്ട സംഭവത്തിലേക്കാണ് ദുരഭിമാനകൊലയുടെ ഇരുൾ‍ പരക്കുന്നത്.

യുവതിയെ ആസിഡിൽ‍ മുക്കിയ ശേഷം തല വെട്ടിക്കളയുകയും മാറിടങ്ങൾ‍ മുറിച്ചു മാറ്റുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തും മുന്പ് പെൺ‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് സംശയം. 

ഡിസംബർ‍ 28 ന് കാണാതായ അഞ്ജനയുടെ മൃതദേഹം ഞായറാഴ്ച വീടിന് സമീപത്ത് നിന്നും വികൃതമാക്കിയ നിലയിൽ‍ കണ്ടെത്തുകയായിരുന്നു. തുടർ‍ന്നാണ് മകൾ‍ ബലാത്സംഗത്തിനും ഇരയായി എന്നാരോപിച്ച് മാതാപിതാക്കൾ‍ രംഗത്ത് വന്നത്. കാണാതായ ദിവസം പിതാവ് കുടുംബസുഹൃത്തായ മറ്റൊരാൾ‍ക്കൊപ്പം അയച്ചതായി മാതാവും സഹോദരിയും വെളിപ്പെടുത്തി. ഇത് ദുരഭിമാന കൊലയാണോ മാതാപിതാക്കളുടെ അറിവോടെ നടന്നതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാരണം 28 നാണ് മകളെ കാണാതായതെങ്കിലും പിതാവ് പോലീസിൽ‍ പരാതി നൽ‍കിയത് ജനുവരി 6 ന് മാത്രമാണ്. ഒരാഴ്ചയോളം വീട്ടുകാർ‍ കാത്തിരുന്നു എന്നതാണ് സംശയാസ്പദമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവം ഗയയിൽ‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരിക്കുകയാണ്. സേവ് അഞ്ജന എന്ന ഒരു പ്രചരണവും ശക്തമായി.

ക്രൂരതയിൽ‍ പ്രതിഷേധിച്ച് കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അനേകരാണ് ഗയയിലെ തെരുവുകളിൽ‍ എത്തിയത്. ചൊവ്വാഴ്ച നൂറുകണക്കിന് പേരാണ് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാനായി എത്തിയത്.

You might also like

Most Viewed