അലോക് വർ‍മ്മ അഴിമതി നടത്തിയതിന് തെളിവില്ല: ജസ്റ്റിസ് പട്നായിക്


ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടർ അലോക് വർമയ്ക്ക് ക്ലീൻചിറ്റുമായി ജസ്റ്റീസ് എ.കെ.പട്നായക്. അലോക് വർമയ്ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വർമ്മയെ മാറ്റാൻ ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്നായക് പറഞ്ഞു. പട്നായകിന്‍റെ നേതൃത്വത്തിലായിരുന്നു സിവിസി അന്വേഷണം. സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ കേന്ദ്ര സർവീസിൽ നിന്ന് അലോക് വർമ്മ വെള്ളിയാഴ്ച രാജി വച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ചെറുക്കാൻ ശ്രമിച്ചു എന്ന പ്രതികരണത്തോടെയായിരുന്നു അലോക് വർമ്മയുടെ രാജി.

You might also like

Most Viewed