കോ­ടനാട് എസ്റ്റേ­റ്റി­ലെ­ കവർ­ച്ചയ്ക്ക് പി­ന്നിൽ തമി­ഴ്നാട് മു­ഖ്യമന്ത്രി­ എടപ്പാ­ടി­ പളനി­സാ­മി­യാ­ണെ­ന്ന് വെ­ളി­പ്പെ­ടു­ത്തൽ.


ന്യൂഡൽഹി: ന്യൂഡല്‍ഹി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തല്‍. വി.കെ ശശികല ടി.ടി.വി ദിനകരന്‍ എന്നിവരുടെ കുറ്റസമ്മതം നടത്തിയ വീഡിയോ ടേപ്പുകള്‍ക്ക് വേണ്ടിയാണ് കവര്‍ച്ചയെന്നും മാദ്ധ്യമപ്രവര്‍ത്തകനായ മാത്യു സാമുവല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നിരവധി കേസുകളില്‍പെട്ട ശശികലയും ദിനകരനും ജയലളിതയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തുന്നതിന്റ വീഡിയോകള്‍ ചിത്രീകരിച്ചിരുന്നു. ഇത് ഉപയോഗിച്ച്‌ ജയലളിത ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വീഡിയോ ടേപ്പുകള്‍ കെെക്കലാക്കാനാണ് പളനിസാമി കവര്‍ച്ച നടത്തിയത്. ജയലളിത ചെയ്ത പോലെ ഇവരെ ഭീഷണിപ്പെടുത്താനായിരുന്നു തീരുമാനമെന്നും മാത്യു സാമുവല്‍ പറഞ്ഞു.

You might also like

Most Viewed