ദേശീയ പണിമുടക്ക്: ട്രെയിൻ‍ തടഞ്ഞവർ‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി റെയിൽവേ


ന്യൂഡൽഹി: ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ സംസ്ഥാന പോലീസ് നടപടിയെടുക്കാന്‍ മടി കാണിക്കുന്നതിനാൽ ഇവർ‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യൻ റെയിൽ‍വേ. ഒരോ ട്രെയിന്‍ തടഞ്ഞിട്ട സമയവും അതനുസരിച്ചുള്ള പിഴയും ഒരാഴ്ചക്കുള്ളില്‍ കണക്കാക്കുമെന്നാണ് സൂചന. 

ട്രെയിൻ തടഞ്ഞവർ എത്ര സമയം ട്രെയിന്‍ തടഞ്ഞുവെന്ന കണക്കാക്കി ഒരു മിനിറ്റിന് 400 രൂപ മുതൽ 800 രൂപ വരെ പിഴയൊടുക്കേണ്ടി വരുന്നതായിരിക്കും. റെയില്‍വേയുടെ സാന്പത്തിക വിഭാഗമാണ് ഇത് ശുപാർ‍ശ ചെയ്തിരിക്കുന്നത്. ഒരോ ട്രെയിന്‍ തടഞ്ഞിട്ട സമയവും അതനുസരിച്ചുള്ള പിഴയും ഒരാഴ്ചക്കുള്ളിൽ കണക്കാക്കുമെന്നാണ് സൂചന. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുവാൻ സാധ്യതയുണ്ട്. ഇങ്ങനെ ശിക്ഷിക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനും സാധിക്കില്ല. ട്രെയിന്‍ തടഞ്ഞ കുറ്റത്തിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി എന്നിവരുള്‍പ്പെടെ 1,200 പേര്‍ക്കെതിരെയാണ് കേസ് നിലവിലുള്ളത്.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകള്‍ 85 മിനിറ്റ് വരെ തടഞ്ഞിട്ടുണ്ട്. ശരാശരി 20 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നാണ് റെയില്‍വേയുടെ കണക്ക് കൂട്ടല്‍.

You might also like

Most Viewed