ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത കൊ​ളീ​ജി​യം തീ­രു­മാ­നം മാ­റ്റി­യത് പു­നപരി­ശോ­ധി­ക്കണമെ­ന്ന് ജസ്റ്റിസ് സഞ്ജയ് കി­ഷൻ‍ കൗ­ൾ‍


ന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ ശിപാർശ ചെയ്ത കൊളീജിയം തീരുമാനത്തിനെതിരെ ജസ്റ്റീസ് എസ്.കെ. കൗൾ രംഗത്ത്. ജസ്റ്റീസ് സഞ്ജീവ് ഖന്നയെ സീനിയോറിറ്റി മറികടന്നാണ് സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് എസ്.കെ. കൗൾ ചീഫ് ജസ്റ്റീസിനു കത്തയച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് സഞ്ജീവ് ഖന്നയെ 32 പേരുടെ സീനിയോറിറ്റി മറികടന്നാണ് ശിപാർശ ചെയ്തിരുക്കുന്നതെന്നാണ് ആരോപണം. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദിനേശ് മഹേശ്വരിയെയും ജസ്റ്റീസ് സഞ്ജീവ് ഖന്നയെയുമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത്.

കൊളീജിയം തീരുമാനം ഞെട്ടിച്ചു എന്ന് മുൻ ചീഫ് ജസ്റ്റിസ് ആർ.‍എം ലോധ അഭിപ്രായപ്പെട്ടു. അതേസമയം കൊളീജിയം വ്യവസ്ഥയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് മുൻ‍ ജഡ്ജി ജെ ചെലമേശ്വറും ചൂണ്ടിക്കാട്ടി.

You might also like

Most Viewed