മയക്കു­­­മരു­­­ന്ന് നൽ‍കി­­­ യു­­­വതി­­­യെ­­­ കൂ­­­ട്ടബലാ­­­ത്സംഗം ചെ­­­യ്തു: സു­­­ഹൃ­­­ത്ത്‍ പി­­­ടി­­­യിൽ


ന്യൂഡൽ‍ഹി: മയക്കുമരുന്ന് കലർ‍ത്തി നൽ‍കി യുവതിയെ സുഹൃത്തും രണ്ട് പേർ ചേർ‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി. പോലീസ് സ്ഥലത്തെത്തി യുവതിയുടെ സുഹൃത്തിനെ പിടികൂടി. ഡൽഹിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 

ജ്യൂസിൽ‍ മയക്കുമരുന്ന് കലർ‍ത്തി നൽ‍കിയ ശേഷം പ്രതികൾ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ കരച്ചില്‍ കേട്ട വഴിയാത്രക്കാരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 30കാരനായ അമിത് ആണ് പിടിയിലായത്. അമിതിന്റെ സുഹൃത്തിനും സംഭവത്തിൽ‍  പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. 

ഉത്തർ‍പ്രദേശിലെ ബഗ്പത് നിവാസിയായ അമിത് ഒരു ബിസിനസ്സുകാരനാണ്. അമിത് യുവതിയുമായി പരിചയത്തിലായി. കുറഞ്ഞ പലിശ നിരക്കിൽ ഹോം ലോൺ‍ തരാം എന്ന പേരിൽ യുവതിയെ വിളിച്ച് വരുത്തി. രണ്ട് സുഹൃത്തുക്കൾ‍ക്കൊപ്പമാണ് അമിത് എത്തിയത്. തുടർ‍ന്ന് മയക്കുമരുന്ന് കലർ‍ത്തിയ ജ്യൂസ് അമിത് യുവതിക്ക് നൽ‍കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

You might also like

Most Viewed