തൃണമൂൽ എം.എൽ.എയുടെ കൊലപാതകം: ബി.ജെ.പി എം.എൽ.എ മുകുൾ റോയി പ്രതി


 

കൊൽക്കത്ത: യുവ തൃണമൂൽ കോൺഗ്രസ് എം.എൽ.എയായ സത്യജിത്ത് ബിശ്വാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി എം.എൽ.എയായ മുകുൾ റോയിക്കെതിരെ പൊലീസ് കേസെടുത്തു. മുൻ തൃണമൂൽ എം.എൽ.‍എയായിരുന്നു മുകുൾ റോയ്. തൃണമൂൽ കോൺ‍ഗ്രസ് നേതാവ് മമത ബാനർ‍ജിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ് മുകുൾ റോയ് കഴിഞ്ഞ വർഷം ബി.ജെ.പിയിൽ‍ ചേർന്നത്.

നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ധലത്തിലെ എം.എൽ.എയായിരുന്നു 37 കാരനായ സത്യജിത്ത് ബിശ്വാസ. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ജയ്പാൽഗുരിയിലെ ഭുൽബാരിയിൽ സരസ്വതി പൂജ ആഘോഷത്തിനായി വന്ന എം.എൽ.‍എയ്ക്ക് നേരെ അജ്ഞാതനാണ് വെടിയുതിർത്തത്. ആക്രമത്തിന് ശേഷം കൊലയാളി ഓടി രക്ഷപ്പെട്ടു. അതിവേഗം എം.എൽ.‍എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

You might also like

Most Viewed