വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു


ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ന്യൂഡൽഹി റെയിൽവേ േസ്റ്റഷനിൽവച്ചാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്. റെയിൽവേ മന്ത്രി പിയൂഷ് ഗോയലും റെയിൽവേ ബോർഡ് അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.    

വന്ദേ ഭാരത് എക്സ്പ്രസിന്റെ നിർമ്മാണത്തിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ എഞ്ചിനീയർമാരോടും ഡിസൈനർമാരോടും നന്ദി പറയുന്നതായി ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നാലര വർഷമായി ഇന്ത്യൻ റെയിൽവേയെ മെച്ചപ്പെടുത്താനായി ആത്മാർഥമായി നാം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed