ടോം വടക്കൻ വലിയ നേതാവൊന്നുമല്ലെന്ന് രാഹുൽ‍ ഗാന്ധി


ന്യൂഡൽഹി: ടോം വടക്കൻ വലിയൊരു നേതാവൊന്നുമല്ലെന്ന് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

കോൺഗ്രസ് പാർട്ടി മുൻ വക്താവുമായ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ ടോം വടക്കൻ വ്യാഴാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്.

അതേ സമയം പുല്‍വാമ ആക്രമണത്തിൽകോൺ‍ഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പാർ‍ട്ടി വിട്ടതെന്ന് ടോം വടക്കൻ വിശദീകരിക്കുന്നു. മോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ടോം വടക്കൻ കോൺഗ്രസ് വിട്ട് തങ്ങളുടെ പാർട്ടിയിൽ ചേർന്നതെന്ന് ബി.ജെ.പി നേതാവ് രവി ശങ്കർ  പറഞ്ഞു. ഡൽ‍ഹിയിൽ‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കർ‍ പ്രസാദ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ടോം വടക്കൻ‍ തീരുമാനം പ്രഖ്യാപിച്ചത്. 

You might also like

Most Viewed