മുംബൈ നടപ്പാലം അപകടം: അന്വേഷണം പ്രഖ്യാപിച്ച് ഫട്‌നാവിസ്


മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി ടെർ‍മിനൽ‍സിൽ‍ (സി.എസ്.ടി) റെയിൽ‍വേ മേൽ‍പ്പാലം തകർ‍ന്ന് അഞ്ച് പേർ‍ മരിക്കാനിടയായ സംഭവത്തിൽ‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.  സംഭവത്തിന് ഉത്തരവാദികളെ ഇന്ന് വൈകുന്നേരത്തിനുള്ളിൽ‍ കണ്ടെത്തി ആദ്യ റിപ്പോർ‍ട്ട് നൽ‍കണമെന്ന്  ഫട്‌നാവിസ് നിർദ്‍ദേശം നൽ‍കി. 

അതേസമയം മുംബൈ  ഐഐടിയുടെ നേതൃത്വത്തിൽ‍ റെയിൽ‍വേ മേൽ‍പ്പാലങ്ങളുടെ  ബലക്ഷയം സംബന്ധിച്ച് നടത്തിയ പഠനത്തിൽ‍ മുംബൈ സിറ്റിയിലെ ഒട്ടുമിക്ക നടപ്പാതകളും ബലക്ഷയമുള്ളതാണെന്നും അടച്ചു പൂട്ടണമെന്നും റിപ്പോർ‍ട്ട് നൽ‍കിയിരുന്നു.  എന്നാൽ‍ ബ്രിഹാൻ മുംബൈ മുൻ‍സിപ്പൽ‍ കോർ‍പ്പറേഷൻ‍ ഈ റിപ്പോർ‍ട്ട് ഗൗനിച്ചിട്ടില്ലെന്നാണ് വിരം. 

 

article-image

കഴിഞ്ഞ  ദിവസമാണ് ഛത്രപതി ശിവജി റെയിൽ‍വേ േസ്റ്റഷനിലെ നടപ്പാലം തകർ‍ന്ന് വീണത്. സംഭവത്തിൽ‍

 അ‍ഞ്ച് പേർ മരിക്കുകയും 34 പേർ‍ക്ക് പരിക്കേൽക്കുകയും ചെയ്തു . പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിൽ‍ എത്തിച്ചു. വൈകിട്ടോടെ ഉണ്ടായ അപകടത്തിൽ‍ അപൂർ‍വ്വ പ്രഭു(35), രഞ്ചന തന്പെ(40), ഷാഹിദ് സിറാജ് ഖാൻ‍(32), സരിക കുൽ‍ക്കർ‍ണി(35), താപേന്ദ്ര സിങ്(35) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറി‍ഞ്ഞിട്ടുണ്ട്. പ്രഭുവും തന്പെയും ജിടി ആശുപത്രിയിലെ ജീവനക്കാരാണ്.

You might also like

Most Viewed