അംബരീഷിന്റെ ഭാര്യ സുമലത ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി


ബെംഗളൂരു: മാണ്ഡ്യ സീറ്റ് ജെഡിഎസിന് വിട്ടുകൊടുത്തതിൽ‍ കർ‍ണാടക കോൺ‍ഗ്രസിൽ‍ പ്രതിഷേധം ശക്തമാകുന്നു. കോൺ‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്തതിൽ‍ പ്രതിഷേധിച്ച് കോൺ‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യ സുമലത ബിജെപിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം പതിനെട്ടിന് അന്തിമ തീരുമാനം അറിയിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുമലത പ്രതികരിച്ചു.

അതിനിടെ ഹരിയാനയിലെ മുതിർ‍ന്ന കോൺ‍ഗ്രസ് നേതാവും മൂന്നുവട്ടം എം.പിയുമായിരുന്ന അരവിന്ദ് ശർ‍മ കോൺ‍ഗ്രസിൽ‍ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ‍ ചേർ‍ന്നു. ഡൽ‍ഹിയിലെ പാർ‍ട്ടി ആസ്ഥാനത്ത് ഹരിയാന മുഖ്യമന്ത്രി മനോഹർ‍ലാൽ‍ ഖട്ടറിന്റെ സാന്നിധ്യത്തിൽ‍ അദ്ദേഹം അംഗത്വമെടുത്തു.

You might also like

Most Viewed