ജെറ്റ് എയർവേസിൽ പ്രതിസന്ധി രൂക്ഷം; പൈലറ്റുമാരും സമരത്തിലേക്ക്


ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ എയർലൈൻസുകളിലൊന്നായ ജെറ്റ് എയർവേസിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ഈ മാസം അവസാനത്തോടെ ശന്പള കുടിശിക തന്നില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ പണിമുടക്കുമെന്ന് ജെറ്റ് എയർവേസ് പൈലറ്റുമാർ അറിയിച്ചു. അതേസമയം, പൈലറ്റുമാർ പണിമുടക്കിലേക്ക് നീങ്ങുകയാണെങ്കിൽ‍ സർ‍വീസുകളെ മുഴുവന്‍ അത് ബാധിക്കും. 

പാട്ടത്തുക നൽകാത്തതിനാൽ ജെറ്റിന്‍റെ നിരവധി വിമാനങ്ങൾ ഉടമകൾ കഴിഞ്ഞ ദിവസം തിരിച്ചെടുത്തിരുന്നു. ഇതുമൂലം നിരവധി സർവീസുകൾ റദ്ദാക്കി. ഇതിനിടെ ജെറ്റ് എയർവേസിനെ രക്ഷിക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ രംഗത്തെത്തി. നാഷണൽ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻഐഐഎഫ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയെ ഉപയോഗിച്ചാകും ജെറ്റിനെ രക്ഷിക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

You might also like

Most Viewed