ഗോവയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്


പനാജി: ഗോവയിൽ പ്രമോദ് സാവന്ത് സർക്കാ‍ർ ഇന്ന് വിശ്വാസവോട്ട് തേടും. 40 അംഗ സഭയാണെങ്കിലും 2 പേരുടെ രാജിയും മനോഹർ പരീക്കർ ഉൾപ്പെടെ 2 പേരുടെ മരണവും മൂലം നിലവിലെ അംഗബലം 36 ആണ്. നിലവിലെ 36 അംഗ നിയമസഭയിൽ 21 പേരുടെ പിന്തുണ ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. സഭയിൽ വിശ്വാസം നേടാൻ ബി.ജെ.പിക്ക് 19 എം.എൽ.എമാരുടെ പിന്തുണ വേണം. 

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായും സാവന്തുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അതേസമയം, 14 എം.എൽ.എമാരുള്ള കോൺഗ്രസ് സഭയിൽ കരുത്ത് തെളിയിക്കുമെന്ന് അവകാശപ്പെട്ടു. അർദ്ധരാത്രിവരെ നീണ്ട നാടകീയതകൾക്ക് ഒടുവിലായിരുന്നു ഗോവയിൽ‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്.  പരീക്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്.

You might also like

Most Viewed