അരുണാചൽ‍ പ്രദേശിൽ‍ മന്ത്രി അടക്കം 25 നേതാക്കൾ‍ ബി.ജെ.പി വിട്ടു


ഈറ്റനഗർ‍: അരുണാചൽ‍ പ്രദേശിൽ‍ ബി.ജെ.പിക്ക് തിരിച്ചടിയായി മന്ത്രി അടക്കം 25 നേതാക്കൾ‍ പാർ‍ട്ടി വിട്ടു. മത്സരിക്കാന്‍ സീറ്റ് നൽ‍കാത്തതാണ് ബിജെപി ഉപേക്ഷിക്കാന്‍ കാരണമായി ഇവർ‍ പറയുന്നത്.ഇവർ‍ കോണ്‍റാഡ് സാങ്മയുടെ നാഷണൽ‍ പീപ്പിൾ‍സ് പാർ‍ട്ടിയിൽ‍ (എന്‍.പി.പി) ചേർ‍ന്നു. പാർ‍ട്ടി ജനറൽ‍ സെക്രട്ടറി ജാർ‍പും ഗാന്പിന്‍, സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി കുമാർ‍ വെയ്, ടൂറിസം മന്ത്രി ജാർ‍കർ‍ ഗാംലിന്‍ എന്നിവരും ആറ് എം.എൽ‍.എമാരും ബി.ജെ.പി വിട്ടവരിൽ‍ ഉൾ‍പ്പെടുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെ നേതാക്കൾ‍ കൂട്ടത്തോടെ പാർ‍ട്ടിവിട്ട ഞെട്ടലിലാണ് സംസ്ഥാന ബിജെപി. എന്‍.പി.പി ബി.ജെ.പിയുടെ സഖ്യകക്ഷി ആണെങ്കിലും തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 60 അംഗ നിയമസഭയിൽ‍ തങ്ങളുടെ സ്ഥാനാർ‍ഥികൾ‍ വന്‍വിജയം നേടി അധികാരത്തിലെത്തുമെന്നാണ്  കോൺ‍റാഡ് സാങ്മയുടെ പാർ‍ട്ടിയുടെ പ്രതീക്ഷ.

ബി.ജെ.പിയിൽ‍ കുടുംബാധിപത്യമാണെന്ന് രാജിവെച്ച ആഭ്യന്തരമന്ത്രി കുമാർ‍ വെയ് പറഞ്ഞു. കുടുംബാധിപത്യത്തെ ചൊല്ലി കോണ്‍ഗ്രസിനെ കുറ്റം പറയുന്ന ബി.ജെ.പിയുടെ അരുണാചലിലെ അവസ്ഥ നോക്കൂ. മുഖ്യമന്ത്രിയുടെ കുടുംബം മൂന്ന് സീറ്റുകളാണ് കൈവശപ്പെടുത്തിയിരിക്കുന്നതെന്ന് കുമാർ‍ വെയ് വിശദമാക്കി.

You might also like

Most Viewed