കർണാടകയിൽ കെട്ടിടം തകർ‍ന്ന് രണ്ട് മരണം, നിരവധി പേർ‍ കുടുങ്ങിക്കിടക്കുന്നു


ബംഗളുരു: കർണാടകയിൽ നിർമ്‍മാണത്തിലിരുന്ന കെട്ടിടം തകർ‍ന്നുവീണ് രണ്ടു പേർ മരിച്ചു. നിരവധി പേർ‍ക്ക് പരിക്കേറ്റു. ധര്‍വാഡയിലെ കുമരേശ്വർ‍ നഗറിൽ ചൊവ്വാഴ്ച വൈകിട്ടാണ് ബഹുനിലക്കെട്ടിടം തകർ‍ന്നു വീണത്. തകർ‍ന്ന കെട്ടിടാവശിഷ്ടങ്ങൾ‍ക്കിടയിൽ നിരവധി പേർ‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഇവർ‍ക്കായി രക്ഷാപ്രവർ‍ത്തനം തുടരുകയാണ്.

രണ്ട് വർഷത്തോളമായി നിർമ്‍മാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകർ‍ന്ന് വീണത്. അപകടസമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ‍ പറഞ്ഞു. അഗ്നിശമന സേനയടക്കമുള്ളവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർ‍ത്തനം പുരോഗമിക്കുകയാണ്.

You might also like

Most Viewed