ഗോവയിൽ വിശ്വാസവോട്ട് നേടി പ്ര​മോ​ദ് സാ​വ​ന്ത് സ​ർ​ക്കാ​ർ


പനജി: ഗോവയിൽ പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി. 36 അംഗ നിയമസഭയിൽ 20 എംഎൽഎമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്.21 എംഎൽഎമാരുടെ പിന്തുണയായിരുന്നു ബിജെപി സർക്കാരിനുണ്ടായിരുന്നത്. പ്രോടേം സ്പീക്കർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി-12, ജിഎഫ്പി-3, എംജിപി-3, സ്വതന്ത്രർ-3 എന്നിങ്ങനെയാണു സർക്കാരിനെ പിന്തുണയ്ക്കുന്നവർ. 14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് അവകാശവാദം നിരവധി തവണ ഉന്നയിച്ചിരുന്നു. മനോഹർ പരീക്കറിന്റെ നിര്യാണത്തിന് പിന്നാലെ നാടകീയമായാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയത്. ഘടകകക്ഷികള്‍ മുള്‍മുനയില്‍ നിര്‍ത്തി ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തിരുന്നു. 

സഭയിൽ വിശ്വാസം നേടാൻ ബിജെപിക്ക് വേണ്ടത് 19 എംഎൽഎമാർ ആയിരുന്നു. നീണ്ട നാടകീയതകൾക്കൊടുവിലായിരുന്നു 12 അംഗമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. .12 അംഗമന്ത്രിസഭയിൽ ബി.ജെ.പി വിഹിതം ആറ് മാത്രം. രണ്ട് ഉപമുഖ്യമന്ത്രിമാരും ഘടകകക്ഷികൾക്ക് എന്ന നിലയിലായിരുന്നു പുതിയ മന്ത്രി സഭാ രൂപീകരണം. 

You might also like

Most Viewed