മക്കള്‍ നീതി മയ്യം 21 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു


ചെന്നൈ: നടന്‍ കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം 21 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള പ്രഖ്യാപിച്ചു. ആദ്യഘട്ടപട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്‍റെ പേരില്ല. രാമനാഥപുരം മണ്ഡലത്തില്‍ കമല്‍ മത്സരിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അതു സംഭവിക്കൂ എന്നും കമല്‍ പറഞ്ഞു. താന്‍ മത്സരിക്കുമോ എന്ന അഭ്യൂഹത്തിന് 24-ാം തീയതി പാര്‍ട്ടി രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമ്പോള്‍ അവസാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മക്കള്‍ നീതി മയ്യം പുറത്തു വിട്ട ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഇടം നേടിയിട്ടുള്ളത്. സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കമീല നാസര്‍ ആണ് പട്ടികയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥി. ഒരു മുന്‍ഡിഐജി, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം മക്കള്‍ നീതി മയ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. 

You might also like

Most Viewed