കർണാടകയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം ഏഴായി


ധർവാഡ്: കർണാടകയിൽ നിർമ്മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകർന്നു വീണു മരിച്ചവരുടെ എണ്ണം ഏഴായി. രണ്ടു തൊഴിലാളികളുടെ മൃതദേഹങ്ങൾകൂടി ഇന്ന് കണ്ടെടുത്തതോടെയാണിത്. 

കഴിഞ്ഞ ദിവസം 61 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നു ദേശീയ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ചയാണ് കെട്ടിടം തകർന്നു വീണത്. പത്ത് പേരെ കാണാതായിട്ടുണ്ടെന്ന് ധർവാഡ് ഡെപ്യൂട്ടി കമ്മീഷണർ ദീപ ചോലൻ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായധനം വാഗ്ദാനം ചെയ്തിരുന്നു.

You might also like

Most Viewed