ട്രാൻ‍സ്‌ഫോർ‍മർ‍ റൂമിൽ കയറിയ മൂന്ന് കുട്ടികൾ വെന്തുമരിച്ചു


ന്യൂഡൽഹി: ഗ്രെയ്റ്റർ നോയിഡയിൽ ട്രാന്‍സ്‌ഫോർ‍മർ‍ റൂമിൽ പന്ത് അന്വേഷിച്ച് കയറിയ മൂന്നു കുട്ടികൾ വെന്തുമരിച്ചു. വഴിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ട്രാൻസ്ഫോർമർ റൂമിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുട്ടികൾ മുറിക്കുള്ളിൽ കയറിയ ഉടനെ സ്ഫോടനം ഉണ്ടായി. കുട്ടികൾക്ക് ഇവിടെനിന്നും പുറത്തേക്ക് രക്ഷപെടാനായില്ല.  റിങ്കു (13), ഗോലു (8), സാജർ (8) എന്നിവരാണ് മരിച്ചത്. ട്രാൻസ്ഫോർമർ ശരിയായല്ല പ്രവർത്തിച്ചിരുന്നതെന്ന് സമീപവാസി പറയുന്നു. ഇതിന്‍റെ തകരാർ പരിഹരിക്കുകയോ സുരക്ഷയ്ക്കായി ജീവനക്കാരനെ നിയോഗിക്കുകയോ ചെയ്തിരുന്നില്ലെന്നും പ്രദേശവാസി പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed