കനകരാജ് എംഎൽ‍എ കുഴഞ്ഞുവീണ് മരിച്ചു


കോയന്പത്തൂർ: എഐഎഡിഎംകെ നേതാവും കോയന്പത്തൂർ സൂലൂർ എംഎൽഎയുമായ ആർ. കനകരാജ് (64)അന്തരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു ആയിരുന്നു അന്ത്യം. രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.

കനകരാജിന്‍റെ മരണത്തോടെ തമിഴ്നാട് നിയമസഭയിലേക്കുള്ള ഒഴിവുകൾ 22 ആയി. അതേസമയം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 21 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. നിയമസഭയിൽ വിപ്പ് ലംഘിച്ച 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കരുണാനിധി ഉൾപ്പെടെ മൂന്ന് എംഎൽഎമാർ മരണപ്പെട്ടു.

You might also like

Most Viewed