കശ്മീർ സംഘർഷം: പാക് വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു, സോപോറിൽ ഭീകരാക്രമണം


ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍റെ തുടർച്ചയായ വെടിവയ്പും ഭീകരാക്രമണവും. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. 

സോപോറിൽ സിആർപിഎഫ്  ജവാന്മാർക്ക് നേരെ വീണ്ടും ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു.  ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പൊലീസുകാരിൽ ഒരാൾ എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.

You might also like

Most Viewed