പാക് ദേശീയ ദിനാചരണത്തിൽ ഇന്ത്യ പങ്കെടുക്കില്ല


ന്യൂഡൽഹി: ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ വെള്ളിയാഴ്ച നടക്കുന്ന പാക് ദേശീയ ദിനാചരണത്തിൽ ഇന്ത്യ പങ്കെടുക്കില്ല. ചടങ്ങിന് ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജമ്മു കാഷ്മീരിലെ ഹുറിയത് കോണ്‍ഫറൻസ് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ പിൻമാറ്റം. എല്ലാ വര്‍ഷവും മാര്‍ച്ച് 23നാണ് പാക്കിസ്ഥാൻ ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 22ന് ആചരിക്കാൻ പാക് ഹൈക്കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നാലു വർഷത്തിനിടെ ഹുറിയത്ത് നേതാക്കൾ ദേശീയ ദിനാചരണത്തിൽ പങ്കെടുക്കുന്നതിനെ എൻഡിഎ സർക്കാർ എതിർത്തിരുന്നില്ല. എന്നാൽ പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് മാറ്റിയത്.

You might also like

Most Viewed