തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് ചീഫ് ജസ്റ്റിസ്


 

സുപ്രീംകോടതിയിൽ നിന്നു പിരിച്ചുവിട്ട ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ഇന്നു രാവിലെ ചേർന്ന അടിയന്തര സിറ്റിങ്ങിനിടെയാണ് തനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള വിവരം ചീഫ് ജസ്റ്റിസ് കോടതിയെ അറിയിച്ചത്. വയർ‍, ലീഫ്ലെറ്റ്, കാരവൻ, സ്‌ക്രോൾ തുടങ്ങിയ മാധ്യമങ്ങളിൽ നിന്നുള്ള സന്ദേശം ഇന്നലെ വൈകിട്ട് ലഭിച്ചിരുന്നു. എല്ലാ ജീവനക്കാരോടും താൻ മാന്യമായാണ് പെരുമാറിയിരുന്നത്. ഒന്നരമാസം മാത്രമേ ആരോപണമുന്നയിച്ച സ്ത്രീ ഇവിടെയുണ്ടായിരുന്നുള്ളൂ. ആരോപണമുയർന്നപ്പോൾ ഇക്കാര്യത്തിൽ മറുപടി നല്‍കാൻ മാത്രം ഗൗരവമുണ്ടെന്ന് കരുതിയിരുന്നില്ലെന്നും രഞ്ജൻ ഗൊഗോയ് പറഞ്ഞു. 

തന്റെ 20 വർഷത്തെ സേവനത്തിനിടെ ഇത്തരമൊരു ആരോപണം അവിശ്വസനീയമാണ്. 6,80,000 രൂപയാണ് എന്റെ അക്കൗണ്ടിലുള്ളത്. എന്റെ ആകെയുള്ള സന്പാദ്യം അതാണ്. ഒരു ജൂനിയർ അസിസ്റ്റന്റ് വിചാരിച്ചാൽ ഇത്രവലിയ ഗൂഢാലോചന നടക്കില്ല. ചീഫ് ജസ്റ്റിസിനെയും ഓഫിസിനെയും നിർജീവമാക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

You might also like

Most Viewed