ഉത്തർ‍പ്രദേശിൽ‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു


 

 

ലക്‌നൗ: ഉത്തർ‍പ്രദേശിലെ മയിന്‍ പുരിയിൽ‍ ആഗ്രാ−ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയിൽ‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർ‍ മരിച്ചു. അപകടത്തിൽ‍ മുപ്പതിലേറെ പേർ‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ആഗ്ര − ലക്‌നൗ എക്‌സ്പ്രസ് ഹൈവേയിൽ‍ വച്ച് ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ദൽ‍ഹിയിൽ‍ നിന്നും വാരണാസിയിലേക്ക് കണക്ട് ചെയ്യുന്ന ബസാണ് അപകടത്തിൽ‍പ്പെട്ടത്. ബസ് ഒരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ‍ ദിശയിൽ‍ നിന്നും വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറടക്കം 34ഓളം പേലെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ‍ ബസ് പൂർ‍ണമായും തകർ‍ന്നു.

You might also like

Most Viewed