കൊളംബോ സ്ഫോടനം: സ്ഥിതിഗതികൾ നിരീക്ഷിച്ചുവരിക‍യാണെന്ന് സുഷമ സ്വരാജ്


 

ന്യൂഡൽഹി: ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരിക‍യാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി താൻ ബന്ധപ്പെട്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരിക‍യാണെന്നും സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. ഹെൽപ് ലൈൻ നമ്പറുകളും അസവർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. +94777902082, +94772234176, +94777903082, +94112422788, +94112422789 സഹായം ആവശ്യമുള്ള ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.

കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും ഒരു ഹോട്ടലിലുമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 42 പേർ മരണപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു പള്ളികളിൽ സ്ഫോടനം നടന്നത്.

You might also like

  • KIMS

Most Viewed