ടയറിനുള്ളിൽ നോട്ടുകെട്ടുകൾ; കർണാടകയിൽ 2.3 കോടി രൂപ പിടികൂടി


 

 

ബംഗളൂരു: രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുന്പായി കർണാടകയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 2.3 കോടിരൂപ പിടികൂടി. ബംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന കാറിന്‍റെ ഉള്ളിലുണ്ടായിരുന്ന ടയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.

രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകളാണ് പിടികൂടിയതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടക്കൻ കർണാടകത്തിൽ റെയ്ഡുകൾ തുടരുകയാണ്. നേരത്തേ, ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായും കർണാടകയിൽ ആദായനികുതി വകുപ്പ് റെയ്ഡ് വ്യാപമാക്കിയിരുന്നു.

You might also like

Most Viewed