ഇന്ത്യൻ‍ വിങ് കമാൻ‍ഡർഅഭിനന്ദൻ‍ വർ‍ദ്ധമാനെ വീരചക്ര നൽ‍കി ആദരിക്കും


 

 

ശ്രീനഗർ‍: അതിർ‍ത്തി ലംഘിച്ചെത്തിയ പാക്ക് യുദ്ധവിമാനത്തെ വെടിവെച്ച് വീഴ്ത്തിയ ഇന്ത്യൻ‍ വിങ് കമാൻ‍ഡർഅഭിനന്ദൻ‍ വർ‍ദ്ധമാനെ രാജ്യം വീരചക്ര നൽ‍കി ആദരിക്കും. ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക്ക് സൈന്യത്തിന്‍റെ ആക്രമണമുണ്ടായപ്പോൾ‍ പ്രതിരോധിച്ചത് മുന്‍നിർ‍ത്തിയാണ് അഭിനന്ദനെ വീരചക്ര പുരസ്കാരത്തിന് ശുപാർ‍ശ ചെയ്തത്. 

ഫെബ്രുവരി 27−നാണ് ഇന്ത്യൻ അതിർ‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍റെ എഫ് −16 വിമാനത്തെ മിഗ്−21 വിമാനം ഉപയോഗിച്ച് അഭിനന്ദൻ തകർ‍ത്തത്. പാക് വിമാനങ്ങളുടെ തിരിച്ചടിയിൽ‍ അഭിനന്ദന്‍റെ വിമാനം തകർ‍ന്നു. നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് പറന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയായിരുന്നു.  ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ ഫലമായി മൂന്ന് ദിവസങ്ങൾ‍ക്ക് ശേഷം അഭിനന്ദൻ മോചിപ്പിക്കപ്പെട്ടു. 

അതേസമയം സുരക്ഷാകാരണങ്ങൾ‍ കണക്കിലെടുത്ത് അഭിനന്ദനെ കശ്മീരിൽ‍ നിന്ന് സ്ഥലം മാറ്റി. പടിഞ്ഞാറൻ മേഖലയിലെ എയർ‍ ബേസിലേക്കാണ് സ്ഥലം മാറ്റിയത്. അഭിനന്ദന്‍റെ പരിശോധനകൾ‍ പൂർ‍ത്തിയായെന്നും യുദ്ധവിമാനം പറത്താൻ തയ്യാറാണെന്നുമാണ് പുതിയ റിപ്പോർ‍ട്ടുകൾ‍. ബംഗളൂരുവിലെ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസിലാണ് പരിശോധനകൾ‍ നടന്നത്.

You might also like

Most Viewed