സുപ്രീം കോടതിക്ക് മുന്നിൽ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം


ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിൽ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം.  ചീഫ് ജസ്റ്റിസ് ഇതുവരെയും കോടതിയിലേക്ക് എത്തിയിട്ടില്ല. ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികൾ വൈകിയാണ് തുടങ്ങിയത്. 

18 മിനിറ്റ് വൈകിയാണ് ചീഫ് ജസ്റ്റിസ് കോടതിയിലെത്തിയത്. തിനിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടിയന്തര സിറ്റിംഗ് വിളിച്ച് ചേര്‍ത്തിരുന്നു. 

ഒരു വിഭാഗം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. പ്ലക്കാഡുമായി സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധിച്ച അഭിഭാഷകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് ജസ്റ്റിസ് കോടതിയിൽ അടക്കം കോടതി നടപടികൾ അസാധാരണമായി വൈകുകയും ചെയ്തു.

 

You might also like

Most Viewed