ഇവരാണ് ഡൽഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികൾ


ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത ഇല്ലാതയോടെഡൽഹിയിലെ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ഡൽഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മത്സരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

ഷീലാ ദീക്ഷിതിനോട് ഇഷ്ടമുള്ള സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. അവര്‍ ഈസ്റ്റ് ദില്ലിയില്‍ മത്സരിക്കും എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലാണ് അവര്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തത്. നിലവില്‍ ഡൽഹി പി.സി.സി അദ്ധ്യക്ഷയാണ് ഷീലാ ദീക്ഷിത്. 

 മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ -  ചാന്ദ്നി ചൗക്ക് - ജെപി അഗര്‍വാള്‍, ഈസ്റ്റ് ദില്ലി- അരവിന്ദര്‍ സിങ് ലൗലി, ന്യൂദില്ലി-അജയ് മാക്കന്‍, നോര്‍ത്ത് വെസ്റ്റ് ദില്ലി- രാജേഷ് ലിലോത്തിയ, വെസ്റ്റ് ദില്ലി-മഹാബല്‍ മിശ്ര. മുന്‍കേന്ദ്രമന്ത്രി കൂടിയായ കപില്‍ സിബല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയരുന്നുവെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്നും മാറി നിന്നുവെന്നാണ് വിവരം. 

സൗത്ത് ദില്ലി സീറ്റില്‍ മാത്രമാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. ഇവിടെ രമേശ് കുമാറിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല് 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണവിധേയനായ സജ്ജന്‍ കുമാറിന്‍റെ സഹോദരനായ രമേശ് കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിഖ് വിഭാഗത്തില്‍ അതൃപ്തി ഉണ്ടാക്കിയതിനെ തുടര്‍ന്ന് തീരുമാനം നീട്ടിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ നാളെ തന്നെ സൗത്ത് ദില്ലിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

 

You might also like

Most Viewed