പിണറായി മികച്ച മുഖ്യമന്ത്രി: കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം: അരവിന്ദ് കെജ്‌രിവാൾ


 

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങളോട് എൽ.ഡി.എഫിന് വോട്ടിന് ചെയ്യാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് നിർണായകമാണ്. അതിനാൽ ജാഗ്രതയോടെ വേണം വോട്ട് ചെയ്യാൻ‍. കേരളത്തിലെ ജനങ്ങളോട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്നുമാണ് കേരളത്തിൽ എൽ.ഡി.എഫിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണ്. കേരളം പ്രളയത്തെ നേരിട്ടപ്പോൾ അതിനെ അതിജീവിക്കുന്നതിനായി അദ്ദേഹം കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തിയത്. അതിനാൽ കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്നതായും കെജ്‌രിവാൾ പറഞ്ഞു. 

You might also like

Most Viewed