ചൗക്കിദാർ ചോർ ഹേ’ പരാമർശം; രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചു


ന്യൂഡൽഹി: പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചു. കാവൽക്കാരൻ കള്ളനാണന്ന പ്രചാരണവുമായി ബന്ധപ്പെടുത്തി തെരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞു പോയതായാണ് ഇക്കാര്യം. എതിരാളികൾ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കിയെന്നും രാഹുൽ കോടതിയിൽ ഫയൽ ചെയ്ത മറുപടിയിൽ പറയുന്നു. പ്രധാനമന്ത്രിക്ക് എതിരായ രാഹുലിന്റെ നുണകൾ പൊളിഞ്ഞതായി ബിജെപി പ്രതികരിച്ചു.

റഫാൽ കേസിൽ കേന്ദ്ര സർക്കാർ എതിർപ്പ് മറികടന്നു പുതിയ രേഖകൾ പരിശോധിക്കാൻ സുപ്രിംകോടതി തീരുമാനിച്ച ഏപ്രിൽ പത്താം തീയ്യതി ആയിരുന്നു രാഹുലിന്റെ വിവാദ പരാമർശം. പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രീംകോടതി കണ്ടെത്തിയെന്ന അമേഠിയിലെ ഈ പ്രസ്താവന കോടതിയലക്ഷ്യമെന്ന് ആരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്. ഇത്തരം പരാമർശം നടത്തിയിട്ടില്ലെന്ന് ഹർജി പരിഗണിച്ചു സുപ്രീംകോടതി തന്നെ പറഞ്ഞിരുന്നു. ഈ സാചര്യത്തിലാണ് പരാമർശങ്ങളെ പ്രതിരോധിക്കാതെ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ മറുപടി.

You might also like

Most Viewed