ഛത്തീസ്ഗഡിൽ‍ മാവോയിസ്റ്റുകൾ‍ ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു


റായ്പുർ‍: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ‍ മാവോയിസ്റ്റുകൾ‍ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു. ദന്തേവാഡയിലെ കിരണ്‍ദുളിൽ‍ എസ്സാർ‍ പ്ലാന്റിനു സമീപമായിരുന്നു സംഭവം. സ്വകാര്യ കോണ്‍ട്രാക്ടറുടെ വാഹനങ്ങളാണ് മാവോയിസ്റ്റുകൾ‍ അഗ്‌നിക്കിരയാക്കിയത്. 

അന്പതോളം മാവോയിസ്റ്റുകളാണ് എത്തിയത്. ട്രക്ക് ഡ്രൈവർ‍മാരെയും ക്ലീനർ‍മാരെയും മാവോയിസ്റ്റുകൾ‍ ഭീഷണിപ്പെടുത്തി. പ്രദേശത്ത് നടന്നുവരുന്ന നിർ‍മാണ പ്രവർ‍ത്തനത്തിനെതിരായാണ് മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടായത്.

You might also like

Most Viewed