ബംഗാളിനേക്കാള്‍ സമാധാനപരമായി ജമ്മുവില്‍ തെരഞ്ഞെടുപ്പ് നടത്താം: മോദി


ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ബംഗാളിനേക്കാള്‍ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി മമത ബാനര്‍ജി സര്‍ക്കാരിനെ ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്.

കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഒരു പോളിങ് ബൂത്തില്‍ പോലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വീടുകള്‍ക്കു നേരേയും ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.

സംസ്ഥാനത്തെ ജനങ്ങളില്‍ ചിലര്‍ ഝാര്‍ഖണ്ഡിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പലായനം തെയ്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നത് മാത്രമായിരുനെന്നും മോദി വിമര്‍ശിച്ചു.

ബംഗാളിലെ അക്രമത്തെ കുറിച്ച്‌ ജനാധിപത്യ വിശ്വാസികള്‍ നിഷ്പക്ഷരായിരുന്ന് നിശബ്ദത പുലര്‍ത്തുകയാണ്. ഇത് ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലുള്ള സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന നടപടികള്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

You might also like

Most Viewed