വാര്‍ത്താസമ്മേളനത്തിനിടയില്‍ ദേശീയപതാകയുമായി പ്രതിഷേധം


ന്യൂഡൽഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. പുറത്തുനിന്നെത്തിയ ഒരാൾ ദേശീയപതാകയുമായി വന്നു വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി. സുരക്ഷ ഉദ്യാഗസ്ഥരെത്തി പ്രതിഷേധക്കാരനെ ഹാളിനു പുറത്താക്കി. മഹാരാഷ്ട്ര സ്വദേശിയാണു വാർത്തസമ്മേളനത്തിൽ പ്രതിഷേധിച്ചത്. ഭാരത് മാതാ കീ ജയ് വിളിച്ചായിരുന്നു പ്രതിഷേധം. ഒരു വിദേശിയുടെ മകൻ പ്രധാനമന്ത്രിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പുറത്തിറങ്ങിയ ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് വക്താവ് പവൻ ഖേരയുടെ വാർത്താ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.

You might also like

Most Viewed