ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ജഗൻമോഹൻ റെഡ്ഡി 30ന് സ്ഥാനമേറ്റേക്കും


അമരാവതി: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെത്തുടർന്നു എൻ.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവർണർ അംഗീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രപ്രദേശിൽ നടന്നത്. ഇരുതെരഞ്ഞെടുപ്പുകളിലും ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺ‍ഗ്രസ് ടിഡിപിക്ക് വൻ തിരിച്ചടിയാണു നൽകിയത്. നിയമസഭാ വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതൽ വൈഎസ്ആർ കോണ്‍ഗ്രസ് വൻ കുതിപ്പാണ് നടത്തിയത്. നിയമസഭയിലെ 175 സീറ്റുകളിൽ 152 ഇടത്തും വൈഎസ്ആർ കോണ്‍ഗ്രസ് വിജയിച്ചു. ഭരണകക്ഷിയായ ടിപിഡി 22 സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ് ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലും വൈഎസ്ആറിന്‍റെ പടയോട്ടമാണ് കണ്ടത്. ആകെയുള്ള 25 സീറ്റിലും വൈഎസ്ആർ കോണ്‍ഗ്രസ് മുന്നേറി.

You might also like

Most Viewed