ആശംസകളറിയിച്ച രാഹുലിനോട് നന്ദി പറഞ്ഞ് മോദി


ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻ.ഡി.എയുടെ മിന്നും വിജയത്തിന് ആശംസകളറിയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്‍റെ ആശംസകൾക്ക് നന്ദിയെന്ന് മോദി ട്വീറ്റ് ചെയ്തു. നേരത്തെ, ജനവിധി മാനിക്കുന്നുവെന്നും മോദിക്കും എൻ.ഡി.എയ്ക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

article-image

അതേ സമയം ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാർലമെന്‍റിലേക്ക് രണ്ടാം തവണയും വിജയിച്ചു കയറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രിയങ്ക അഭിനന്ദിച്ചു. ഇത് ജനങ്ങളുടെ തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നു. മോദിയെയും ബിജെപി നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും പ്രിയങ്ക വാർത്താസമ്മേളനത്തിൽ പറഞ്ഞു.

You might also like

Most Viewed