സർക്കാരിന്റെ സത്യപ്രതിജ്ഞ അടുത്ത ആഴ്ച: അനുഗ്രഹം തേടി മോദി


ന്യൂഡൽഹി: നരേന്ദ്രമോദിയുടെ കരുത്തിൽ‍ മൂന്നിലേറെ സീറ്റ് ഒറ്റയ്ക്കു നേടിയ ആത്മവിശ്വാസത്തിൽ‍  രണ്ടാം മോദി സർ‍ക്കാർ‍ അടുത്ത ആഴ്‌ച സത്യപ്രതിജ്ഞ ചെയ്യുമെന്നു സൂചന. ഇതിനുമുന്നോടിയായി ഇന്നു ചേരുന്ന അവസാന മന്ത്രിസഭായോഗത്തിൽ‍ മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടർന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജി സമർ‍പ്പിക്കും. പുതിയ സർ‍ക്കാർ‍ രൂപീകരിക്കാൻ രാഷ്ട്രപതി ബി.ജെ.പിയെ ക്ഷണിക്കും. 

അതേസമയം, രണ്ടാം മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തിൽ‍ മോദിയും അമിത്ഷായും തീരുമാനമെടുക്കും. അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർ‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുതിർ‍ന്ന നേതാക്കളായ എൽ‍.കെ. അദ്വാനിയെയും മുരളി മനോഹന്‍ ജോഷിയെയും സന്ദർ‍ശിച്ചു.

article-image


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ‍ ചരിത്ര വിജയമാണ് ബി.ജെ.പി നേടിയത്. 304 സീറ്റുകൾ‍ നേടിയ ബി.ജെ.പി ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷമാണ് തനിച്ച് കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ‍ തന്നെ കോൺ‍ഗ്രസിന് ശേഷം തനിച്ച് ഒരു പാർ‍ട്ടി ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം നേടുന്നത് ഇതാദ്യമാണ്. ബി.ജെ.പി നേതൃത്വം നൽ‍കുന്ന എൻ.ഡി.എ 350 സീറ്റിന് മുകളിൽ‍ പിടിച്ചിരുന്നു. സഖ്യം നില നിർ‍ത്തിയേക്കുമെന്ന് തന്നെയാണ് സൂചനകൾ‍. ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ‍ ഒഴികെ എല്ലായിടത്തും ശക്തമായ സാന്നിദ്ധ്യമാകാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞു.

കരുത്തു കാട്ടിയ നാലു സംസ്ഥാനങ്ങളിൽ‍ 60 ശതമാനം വോട്ടു പിടിച്ച എൻ.‍ഡി.എ മറ്റിടങ്ങളിൽ‍ 50 ശതമാനത്തിന് മുകളിലും വോട്ടുപിടിച്ചു. ജാതി സമവാക്യങ്ങളും പ്രാദേശിക രാഷ്ട്രീയവും തിളച്ചു മറിയുന്ന യുപിയിൽ‍ 49.6 ശതമാനം വോട്ടുകളാണ് പിടിച്ചത്. ഒഡീഷ ഒഴികെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. ഹിന്ദി ഹൃദയഭൂവിലെ തകർ‍പ്പൻ പ്രകടനമായിരുന്നു ബി.ജെ.പിയ്ക്ക് ശക്തമായ അടിത്തറയായത്. നേരത്തേ കോൺ‍ഗ്രസ് അധികാരം പിടിച്ച രാജസ്ഥാൻ മദ്ധ്യപ്രദേശ്, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിൽ‍ ബി.ജെ.പി കുതിച്ചു കയറിയതോടെ ഇവിടുത്തെ സംസ്ഥാന സർ‍ക്കാരുകളും പ്രതിസന്ധിയിലായി.

You might also like

Most Viewed