കർ‍ണാടകയിൽ‍ കോൺ‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും ; ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം


ബെംഗലുരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിക്ക് പിന്നാലെ കർ‍ണാടകയിൽ‍ സഖ്യ സർ‍ക്കാരിനെ നില നിർ‍ത്താൻ‍ ഏറ്റവും പുതിയ ഫോർ‍മുലയുമായി കോൺ‍ഗ്രസ്. മുഖ്യമന്ത്രിപദം ഏറ്റെടുത്ത് ജെഡിഎസ്സിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽ‍കാനാണ് ആലോചന. അന്തിമ തീരുമാനം നേതൃയോഗങ്ങൾ‍ക്ക് ശേഷം എടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ‍ കോൺ‍ഗ്രസ്−ജെഡി എസ് സഖ്യത്തിന് വൻ തിരിച്ചടി നേരിട്ടിരുന്നു.

കർ‍ണാടകയിലെ 28 ലോക്‌സഭാ സീറ്റിൽ‍ 25 ലും നിയമസഭയിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിലും ബി.ജെ.പി വൻ‍ വിജയം നേടിയിരുന്നു. ജെഡിഎസ് നേതാവ് ദേവഗൗഡ അടക്കമുള്ളവരാണ് പരാജയപ്പെട്ടത്. ഇതോടെ കോൺ‍ഗ്രസും ജെഡിഎസും ഒരുമിച്ച് ഭരിക്കുന്ന സംസ്ഥാന മന്ത്രിസഭയും തുലാസിൽ‍ ആടുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജയിച്ച ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷമായ 113 സീറ്റുകള്‍ നേടാന്‍ വെറും എട്ടു സീറ്റുകള്‍ കുടി മതിയെന്ന നിലയിലാണ്. 224 അംഗ നിയമസഭയിൽ‍ 105 സീറ്റുകള്‍ ബി.ജെ.പിയ്ക്കുണ്ട്.

ഈ സാഹചരയത്തിലാണ് പുതിയ ഫോർ‍മുലയുമായി കോൺ‍ഗ്രസ് എത്തുന്നത്. മുഖ്യമന്ത്രിപദത്തിൽ‍ നിന്നും കുമാരസ്വാമിയെ മാറ്റി കോൺ‍ഗ്രസിലെ ഒരു ദളിത് നേതാവിന് കസേര നൽ‍കാനും ഗൗഡയുടെ രണ്ടാമത്തെ മകന്‍ എച്ച് ഡി രേവണ്ണയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽ‍കാനുമാണ് ആലോചന. തെരഞ്ഞെടുപ്പിൽ‍ 37 സീറ്റുകള്‍ മാത്രം കയ്യിലുള്ള ജനതാദൾഎസ്സിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാനുള്ള കോൺ‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ‍ഗാന്ധിയുടെ തീരുമാനത്തോട് അന്നേ കോൺ‍ഗ്രസ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

You might also like

Most Viewed