നരേന്ദ്ര മോദിയുടെ പേരിൽ മറ്റൊരു സൂവർണ നേട്ടം കൂടി


ന്യൂഡൽഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ മറ്റൊരു സൂവർണ നേട്ടം കൂടി. പ്രധാനമന്ത്രി പദത്തിൽ കാലാവധി പൂർത്തിയാക്കി വീണ്ടും അധികാത്തിലെത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയെന്ന നേട്ടത്തിനാണ് മോദി അർഹനാകുന്നത്. ജവഹർലാൽ നെഹ്റുവാണ് ഈ നേട്ടം കൈവരിച്ച ആദ്യ പ്രധാനമന്ത്രി. പിന്നീട് മൻമോഹൻ സിംഗും ഇതേ നേട്ടം കൈവരിച്ചു. തുടർച്ചയായി മൂന്ന് തവണയാണ് നെഹ്റു പ്രധാനമന്ത്രി പദത്തിലെത്തിയത്. 2004ൽ അധികാരത്തിലെത്തിയ മൻമോഹൻ സിംഗ് 2009ലും ജയം ആവർത്തിച്ചിരുന്നു

You might also like

Most Viewed