കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം ജനങ്ങൾ അംഗീകരിച്ചില്ല: അനിൽ ശാസ്ത്രി


ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ വജ്രായുധമായ കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം ജനങ്ങൾ അംഗീകരിച്ചില്ലെന്ന് പാർട്ടി നേതാവ് അനിൽ ശാസ്ത്രി. മോദിക്കെതിരായ നെഗറ്റീവ് പ്രചരണം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺ‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കാവൽക്കാരൻ കള്ളനാണെന്ന മുദ്രവാക്യം പ്രയോഗിച്ചത്. എന്നാൽ പൊതുജനം അത് അംഗീകരിച്ചില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിടുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പാർട്ടിക്ക് കാഴ്ച വയ്ക്കാൻ സാധിച്ചതെന്നും അനിൽ ശാസ്ത്രി പറഞ്ഞു.

You might also like

Most Viewed