അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെ നിർ‍ണായക വകുപ്പ് കൈകാര്യം ചെയ്തേക്കുമെന്ന് സൂചന


ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ‍ ബി.ജെ.പിയെ തുടർ‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിച്ച അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലെത്തുമോ എന്ന ചർ‍ച്ചകൾ‍ സജീവം. ക്യാബിനറ്റ് പദവിയുള്ള നിർ‍ണായകമായ റോളിൽ‍ ബി.ജെ.പിയുടെ ‘കിംഗ് മേക്കർ‍‘ എത്താന്‍ സാധ്യതയുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർ‍ട്ട് ചെയ്യുന്നു. അമിത് ഷാ മന്ത്രിസഭയിലെത്തിയാൽ‍ പാർ‍ട്ടി അധ്യക്ഷ സ്ഥാനത്ത് പകരക്കാരനായി ആരെത്തും എന്നതും ആകാംക്ഷ ജനിപ്പിക്കുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 12 വർ‍ഷക്കാലം മോദി മന്ത്രിസഭയിലെ വിശ്വസ്തനായിരുന്നു അമിത് ഷാ. 2002ൽ‍ മോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയായി അമിത് ഷാ. മോദി മന്ത്രിസഭയിലെ ആഭ്യന്തരം, നിയമം, എക്‌സൈസ്, ഗതാഗതം തുടങ്ങി 12 വകുപ്പുകളാണ് അമിത് ഷാ ഒരേസമയം കൈകാര്യം ചെയ്തത്. കേന്ദ്രത്തിൽ‍ തുടർ‍ച്ചയായ രണ്ടാം തവണ മോദി സർ‍ക്കാർ‍ അധികാരത്തിലേക്ക് പ്രവേശിക്കുന്പോൾ‍ അമിത് ഷായുടെ സാധ്യതകൾ‍ തുറക്കുന്നതും ഈ അനുഭവപരിചയമാണ്.

ഒറ്റയ്‌ക്ക് വന്‍ ഭൂരിപക്ഷം നേടിയ സ്ഥിതിക്ക് സഖ്യകക്ഷികൾ‍ക്ക് ബി.ജെ.പി എന്തെങ്കിലും സ്ഥാനങ്ങൾ‍ നൽ‍കുമോ എന്നതും ദേശീയ തലത്തിൽ‍ ആകാംക്ഷ സൃഷ്ടിക്കുന്നു. ഒന്നാം മോദി സർ‍ക്കാറിൽ‍ നിർ‍ണായക വകുപ്പുകൾ‍ കൈകാര്യം ചെയ്തത് ബിജെപിയായിരുന്നു.

You might also like

Most Viewed