ട്യൂഷൻ സെന്‍ററിന് തീപിടിച്ച് 19 വിദ്യാർ‍ത്ഥികൾ‍ മരിച്ചു


സൂറത്ത്: ആർ‍ട്സ് കോച്ചിങ് സെന്‍ററിൽ‍ തീപിടിച്ച് തീപിടിച്ച് 19 വിദ്യാർ‍ത്ഥികൾ‍ പൊള്ളലേറ്റ് മരിച്ചു. മരിച്ചവരിൽ 16 ഉം വിദ്യാത്ഥിനികളാണ്. സൂറത്തിലെ സർ‍ത്താനയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദാരുണ സംഭവമുണ്ടായത്. നിരവധി വിദ്യാർ‍ത്ഥികൾ‍ തീപിടിച്ച കെട്ടിടത്തിൽ‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരിൽ‍ മൂന്ന് പേർ‍ മരിച്ചു. മരിച്ചവരെല്ലാം 19 വയസ്സിന് താഴെയുള്ളവരാണെന്ന് അധികൃതർ‍ പറഞ്ഞു. 

കോച്ചിങ് സെന്‍ററിലെ മൂന്നാം നിലയിൽ‍ പ്രവർ‍ത്തിക്കുന്ന സ്മാർ‍ട്ട് ഡിസൈൻ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. എസിയിലെ ഷോർ‍ട്ട് സർ‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷ ഉദ്യോഗസ്ഥർ‍ സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹങ്ങൾ‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. അഗ്നിരക്ഷാ സേനയുടെ പക്കൽ‍ മതിയായ സൗകര്യങ്ങൾ‍ ഇല്ലാത്തത് രക്ഷാപ്രവർ‍ത്തനത്തിന് തിരിച്ചടിയായി. തീപിടുത്തം നടന്ന മൂന്നാം നിലയിലേക്ക് ജീവനക്കാർ‍ക്ക് എത്തിപ്പെടാൻ‍ ആകെ ഒരു കോണി മാത്രമാണുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ‍ പറഞ്ഞു.

article-image

ട്യൂഷൻ‍ സെന്‍റർ‍ അനധികൃതമയാണ് പ്രവർ‍ത്തിക്കുന്നതെന്നും ആരോപണമുയർ‍ന്നു. താഴെ നിലയിൽ‍ പ്രവർ‍ത്തിക്കാൻ‍ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. രണ്ട് നിലകൾ‍ അനധികൃതമായാണ് നിർമ്മിച്ചതെന്നും റിപ്പോർ‍ട്ടുകളുണ്ട്. സംഭവത്തെ തുടർ‍ന്ന് സംസ്ഥാനത്തെ മുഴുവൻ ട്യൂഷൻസെന്‍ററുകളും അടച്ചിടാൻ സർ‍ക്കാർ‍ ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺ‍ഗ്രസ് പ്രസിഡണ്ട് രാഹുൽ‍ ഗാന്ധിയും ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. സംഭവത്തിൽ‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും നഷ്ടം സംഭവിച്ചവർ‍ക്ക് ഗുജറാത്ത് സർ‍ക്കാർ‍ എല്ലാ സഹായവും നൽ‍കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സംഭവത്തിൽ‍ അടിയന്തര അന്വേഷണത്തിന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ‍ ഉത്തരവിട്ടു.

You might also like

Most Viewed