മോദിയുെട രണ്ടാമൂഴം: ബെന്യമിൻ‍ നെതന്യാഹുവും വ്ലാഡിമിർ‍ പുടിനും സത്യപ്രതിജ്‍‍ഞ ചടങ്ങിനെത്തിയേക്കും


 

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാമൂഴത്തിന് തുടക്കം കുറിച്ചുകൊണ്ടു സത്യപ്രതിജ്‍‍ഞ ചടങ്ങ് ഗംഭീരമാക്കാൻ പ്രവർത്തനം തുടങ്ങി. നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേൽ‍ പ്രധാനമന്ത്രി ബെന്യമിൻ‍ നെതന്യാഹു, റഷ്യൻ‍ പ്രസിഡണ്ട് വ്ലാഡിമിർ‍ പുടിന്‍ എന്നിവർ‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് സൂചന. അടുത്ത വ്യാഴാഴ്ച നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ‍ വന്‍ ആഘോഷത്തോടെയാകും മോദിയുടെ രണ്ടാം വരവിനു തുടക്കം കുറിക്കുന്നത്. സർ‍ക്കാർ രൂപീകരണത്തിനു മുന്നോടിയായി മോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജിക്കത്ത് നൽ‍കി. മന്ത്രി സഭാംഗങ്ങൾ‍ക്ക് രാഷ്ട്രപതി അത്താഴ വിരുന്നു നൽ‍കി.

You might also like

Most Viewed