ഭീകരവാദി സക്കീർ‍മൂസ വധം: കശ്മീരിൽ‍ വ്യാപക സംഘർ‍ഷം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ അടച്ചു


ശ്രീനഗർ‍: ബുർ‍ഹാന്‍ വാനിയുടെ അടുത്ത സഹായിയും അന്‍വാർ‍ ഗസ്വതുൽ‍ ഹിന്ദ് നേതാവുമായ ഭീകരവാദിയുമായ സക്കീർ‍ മൂസയെ ഏറ്റുമുട്ടൽ‍ കൊലപാതകത്തെ തുടർ‍ന്ന് ജമ്മു കശ്മീരിൽ‍ പ്രതിഷേധം തുടരുന്നു. മുൻകൂർ‍ നടപടിയായി കശ്മീർ‍ താഴ്വരയിലെ ഹയർ‍ സെക്കൻ‍ഡറി, കോേളജ് സ്ഥാപനങ്ങൾ‍ തിങ്കളാഴ്ച അടച്ചു. കശ്മീർ‍ യൂണിവേഴ്സിറ്റി തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ‍ മാറ്റിവച്ചു. ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ‍ഡ് ടെക്നോളജി കാന്പസും അടച്ചു. 

നാല് ദിവസം മുന്പാണ് സക്കീർ‍മൂസയെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ‍ വധിച്ചത്. വധത്തിൽ‍ പ്രതിഷേധിച്ച് നേരത്തെയും പ്രക്ഷോഭങ്ങൾ‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം സക്കീർ‍ മൂസയെ വധിക്കുന്ന ദൃശ്യങ്ങൾ‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർ‍ന്നാണ് വീണ്ടും പ്രക്ഷോഭമുണ്ടായത്. എന്നാൽ‍, വീഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

You might also like

Most Viewed