തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽ‍ സംഘർ‍ഷം വ്യാപകമാകുന്നു


കൊൽക്കത്ത: പശ്ചിമബംഗാളിൽ‍ സംഘർ‍ഷം വ്യാപകമാകുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നോർ‍ത്ത് 24 പർ‍ഗനാസിൽ‍ ഒരു ബി.ജെ.പി പ്രവർ‍ത്തകൻ കൊല്ലപ്പെട്ടു. വിവിധ അക്രമ സംഭവങ്ങളിലായി ‌‌ഇതിനകം 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചന്ദൻ‍ ഷോയാണ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവർ‍ത്തകൻ‍. സംഭവത്തിൽ‍ രണ്ട് പേരെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. നോർ‍ത്ത് 24 പർ‍ഗനാസിലെ ബാട്പര നിയമസഭ മണ്ഡലത്തിൽ‍ മെയ് 19ന് ഉപതെരഞ്ഞെടുപ്പ് നടന്ന ശേഷം അക്രമങ്ങൾ‍ വ്യാപകമായിട്ടുണ്ട്.

രാഷ്ട്രീയ പകപോക്കലിന്‍റെ ഒടുവിലത്തെ ഇരയാണ് ചന്ദൻ‍ ഷോ. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവിധ അക്രമ സംഭവങ്ങളിലായി ‌‌ഇതിനകം 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പശ്ചിമ ബംഗാളിൽ‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബി.ജെ.പി പ്രവർ‍ത്തകനാണ് ചന്ദൻ‍ ഷോ. നോർ‍ത്ത് 24 പർ‍ഗനാസ് ജില്ലയിലെ നാദിയ ഏരിയയിൽ‍ മറ്റൊരു ബി.ജെ.പി പ്രവർ‍ത്തകൻ‍ രണ്ട് ദിവസം മുന്പ് കൊല്ലപ്പെട്ടിരുന്നു.

തൃണമൂൽ‍ കോൺ‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ‍ തൃണമൂൽ‍ കോൺ‍ഗ്രസ് ഇത് നിഷേധിച്ചു. അമേഠി എം.പി സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിങ് കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം കിട്ടിയ പൊതു തെരഞ്ഞെടുപ്പിന് ശേഷം അക്രമ പരന്പരകൾ‍ തുടരുകയാണ്.

You might also like

Most Viewed