വാക്കുതർക്കത്തിനിടെ 60കാരൻ‍ ഭാര്യയെ വെട്ടിക്കൊന്നു


 

rn

ഉദയ്പൂർ‍: വാക്കുതർക്കത്തിനിടെ 60കാരൻ‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. കാഷുറാം എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച ഉദ്‌യപുരിൽ‍ ഭാര്യമൊത്ത് വിവാഹരത്തിൽ‍ പങ്കെടുത്തിരുന്നു. ഭർ‍ത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ വിവാഹചടങ്ങിൽ‍ നൃത്തം ചെയ്തത് ഭാര്യ ഭികാലിയെ (50) പ്രകോപിപ്പിച്ചു. ഇതിന്റെ പേരിൽ‍ വീട്ടിലെത്തിയ ഇവര്‍ തമ്മിൽ വാക്കുതർക്കവുമുണ്ടായി. കാഷുറാമിന്റെ രണ്ടാം ഭാര്യയായിരുന്നു ഭികാലി. വഴക്ക് രൂക്ഷമായതോടെ കാഷുറാം ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. കാഷുറാമിന്റെ ആദ്യ ബന്ധത്തിലുള്ള മകനാണ് കൊലപാതക വിവരം ശനിയാഴ്ച പോലീസിനെ അറിയിച്ചത്. കോഷുറാമിനെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

You might also like

Most Viewed