അയൽ‍ക്കാർ‍ തമ്മിലുള്ള വഴക്കിന്റെ പേരിൽ‍ അവരുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി പിടിയിൽ


ന്യുഡൽ‍ഹി: രണ്ടാഴ്ച മുന്‍പ് കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം ഫ്‌ളൈഓവറിന്റെ അടിയിൽ‍ അഴുകിയ നിലയിൽ‍ കണ്ടെത്തി. ഇതോടെ ചുരുളഴിഞ്ഞത് അയൽ‍ക്കാർ‍ തമ്മിലുള്ള വഴക്കിന്റെ പേരിൽ‍ നടന്ന അരുംകൊല. സംഭവത്തിൽ‍ 28കാരന്‍ അറസ്റ്റിലായി. വടക്കു കിഴക്കന്‍ ഡൽ‍ഹിയിലെ നെഹ്‌റു വിഹാർ‍ സ്വദേശികളാണ് അറസ്റ്റിലായ ഡാനിഷും കൊല്ലപ്പെട്ട കൗമാരക്കാരനും. ഇവർ‍. കോഴികളുടെ വിൽപനയാണ് ഡാനിഷിന്. കൗമാരക്കാരന്റെ മാതാപിതാക്കൾ‍ കൂലിവേലക്കാരാണ്. സൗഹൃദത്തിന്റെ പേരിൽ‍ ഡാനിഷ് കുറച്ചു കോഴികളെ കൗമാരക്കാരന് വളർ‍ത്താൻ‍ നൽ‍കിയിരുന്നു. മിക്കപ്പോഴും ഇവർ‍ ഒരുമിച്ചാണ് നടന്നിരുന്നത്.

രണ്ടാഴ്ച മുന്‍പ് കൗമാരക്കാരന്റെ മാതാപിതാക്കൾ‍ ജോലി കഴിഞ്ഞുവരുന്പോൾ‍ ഇവരുടെ വീടിനു മുന്നിലിരുന്ന് മകനുമായി സംസാരിക്കുന്ന ഡാനിഷിനെ കണ്ടു. ചില വാക്കുതർ‍ക്കങ്ങളുടെ പേരിൽ‍ ഇവർ‍ തമ്മിൽ‍ വഴക്കായി. ഇതിന്റെ വൈരാഗ്യം തീർ‍ക്കാൻ‍ ഡാനിഷ് കൗമാരക്കാരനെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ ജീർ‍ണ്ണിച്ച മൃതദേഹം പോലീസ് കണ്ടെുത്തിട്ടുണ്ട്. കുട്ടിയെ ഇയാൾ‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയോ എന്ന് പോസ്റ്റുമോർ‍ട്ടത്തിനു ശേഷമേ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.

ദിവസങ്ങൾ‍ നീണ്ട അന്വേഷണത്തിനിടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പല സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഖജൂരി ഖാസ് ഫ്‌ളൈ ഓവറിലെ ഒരു കടയിൽ‍ നിന്നും ലഭിച്ച സിസിടിവി പരിശോധിക്കുന്പോഴാണ് കാണാതായ ദിവസം കുട്ടിയുമായി ഡാനിഷ് നടന്നുപോകുന്ന ദൃശ്യം ലഭിച്ചത്. തുടർ‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുമായി പലപ്പോഴും ഇവിടെ വരാറുണ്ടെന്നും മാതാപിതാക്കളുമായി ഉണ്ടായ വഴക്കിന്റെ പേരിൽ‍ അവരെ വേദനിപ്പിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഡാനിഷ് സമ്മതിച്ചു. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്‌ളൈ ഓവറിലെ പൊള്ളയായ ഭാഗത്ത് ഒളിപ്പിച്ചുവയ്ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

You might also like

Most Viewed