ആന്ധ്രയിൽ‍ സന്പൂർ‍ണ്ണ മദ്യനിരോധനം നടപ്പിലാക്കാനൊരുങ്ങി നിയുക്ത വൈ.എസ്.ആർ സർ‍ക്കാർ‍


വിജയവാഡ: ആന്ധ്രയിൽ‍ സന്പൂർ‍ണ്ണ മദ്യനിരോധനം നടപ്പിലാക്കാനൊരുങ്ങി നിയുക്ത വൈ.എസ്.ആർ‍ കോൺ‍ഗ്രസ് സർ‍ക്കാർ‍. മെയ് 30ന് സർ‍ക്കാർ‍ അധികാരമേറ്റാൽ‍ ഉടൻ മദ്യ നയത്തിൽ‍ സമഗ്ര മാറ്റം കൊണ്ടുവരുമെന്ന് റിപ്പോർ‍ട്ട്. അഞ്ച് വർ‍ഷം കൊണ്ട് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കി സന്പൂർ‍ണ്ണ മദ്യനിരോധനം കൊണ്ടുവരാനാണ് നിയുക്ത മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹൻ റെഡ്ഡിയുടെ ആലോചന.

മദ്യനിരോധനം നടപ്പിലാക്കുന്നതിൽ‍ പരാജയപ്പെട്ടാൽ‍ 2024ൽ‍ വോട്ട് തേട ജനങ്ങൾ‍ മുന്നിൽ‍ എത്തില്ലെന്ന് ഇന്നലെ ഡൽ‍ഹിയിൽ‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും ജഗൻ പറഞ്ഞിരുന്നു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ‍ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ‍ മാത്രമായി മദ്യലഭ്യത നിയന്ത്രിക്കും. ഇതിനായി സ്വീകരിക്കേണ്ട നടപടികൾ‍ നിർ‍ദ്ദേശിച്ച് റിപ്പോർ‍ട്ട് സമർ‍പ്പിക്കാൻ ജന ചൈതന്യ വേദിക എന്ന എൻ‍.ജി.ഒ സംഘടനയോട് മുഖ്യമന്ത്രി നിർ‍ദ്ദേശിച്ചിട്ടുണ്ട്.

പുതിയ മദ്യം നയം പ്രഖ്യാപിക്കുന്നത് ഒരു വർ‍ഷത്തേക്ക് ആയിരിക്കും. അഞ്ചാമത്തെ വർ‍ഷം സന്പൂർ‍ണ്ണ മദ്യനിരോധനത്തിലേക്ക് എത്തുന്ന വിധം പുതുക്കിയ മദ്യനയം ഓരോ വർ‍ഷവും പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കി മദ്യവിൽ‍പ്പന പൂർ‍ണമായും സർ‍ക്കാർ‍ മേഖലയിലേക്ക് കൊണ്ടുവരും. മദ്യവിൽ‍പ്പനയിലുള്ള സ്വകാര്യ പാർ‍ട്ടികളെ പൂർ‍ണായി ഒഴിവാക്കാനും പുതിയ സർ‍ക്കാർ‍ തീരുമാനിച്ചേക്കും.

നിർ‍മ്മാണത്തിലും വിതരണത്തിലും സർ‍ക്കാരിന് പൂർ‍ണ നിയന്ത്രണം ഉണ്ടെങ്കിൽ‍ മാത്രമേ സന്പൂർ‍ണ്ണ മദ്യനിരോധനം സാധ്യമാകൂ എന്ന് ജന ചൈതന്യ വേദികയുടെ വി. ലക്ഷ്മ റെഡ്ഡി പറഞ്ഞു. ഘട്ടംഘട്ടമായി വിൽ‍പ്പനകേന്ദ്രങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരണമെന്നും സർ‍ക്കാരിന് പൂർ‍ണ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും റെഡ്ഡി പറഞ്ഞു. മദ്യത്തിന്റെ വില ഗണ്യമായി ഉയർ‍ത്തും. ഇതിലൂടെ സാധാരണക്കാർ‍ക്ക് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് നീക്കം. ലഹരിവിമുക്തി കേന്ദ്രങ്ങളും ബാധവത്കരണ പരിപാടികളും സർ‍ക്കാർ‍ തലത്തിൽ‍ നടത്തുമെന്നും റെഡ്ഡി പറഞ്ഞു.

You might also like

Most Viewed