പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ ആറിന് ചേരും


ന്യൂഡൽഹി: പതിനേഴാം  ലോക്സഭയുടെ ആദ്യസമ്മേളനം ജൂൺ ആറിന് ചേരും. സ്പീക്കർ തെരഞ്ഞെടുപ്പ് അടുത്തമാസം 10ന് നടക്കും. മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രണ്ടാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 2014 ലേതിനെക്കാൾ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നാണ് സൂചന. 

ചടങ്ങിലേക്ക് നിരവധി ലോകനേതാക്കൾ അതിഥികളായെത്തിയേക്കും. തുടർന്ന് 31 ന് ആദ്യ മന്ത്രിസഭാ യോഗം ചേരുമെന്നാണ് സൂചന. ഈ യോഗത്തിലാകും 17ാം ലോക്സഭയുടെ ആദ്യ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

അതേ സമയം ബജറ്റ് സമ്മേളനം ജൂലായ് 10ഓടെയായിരിക്കും ചേരുകയെന്നാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളുള്ള മുൻ ധനമന്ത്രി അരുൺ ജെയ്റ്റിലിക്ക് പകരം പുതിയ ഒരാൾ ധനകാര്യ വകുപ്പ് ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

You might also like

Most Viewed